Monday, September 17, 2007

കളിയരങ്ങ്, കുട്ടികളുടെ ശില്പശാല (ലോഗോ ഡിസൈന്‍)

5:41 AM /
2005, ഡിസംബര്‍ 25ന് , കാഞ്ഞങ്ങാട് ടൌണ്‍ ഹാളില്‍ വെച്ച് ഉത്ഘാടന പരിപാടിയായി എന്‍. ശശിധരന്‍ മാഷുടെ ജീവചരിത്രം എന്ന നാടകം അവതരിപ്പിച്ചു കൊണ്ടായിരുന്നു ആര്‍ട് ഫോറം എന്ന സംരഭത്തിന്റെ തുടക്കം. കലാസാംസ്കാരിക രംഗത്ത് ഏറെയൊന്നും അവകാശ പ്പെടാനില്ലാത്ത ഒരു നാട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളക്കാലം നിലവാരമുള്ള ഒട്ടനവധി പരിപാടികള്‍ മാസംതോറും സംഘടിപ്പിക്കാന്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി എന്നത് വളരെ അഭിമാനകരമായ ഒരു നേട്ടമായി ഞാന്‍ കാണുന്നു. കാഞ്ഞങ്ങാട് പോലുള്ള ഒരു പട്ടണത്തില്‍ എത്രപേര്‍ക്ക് കമ്പ്യ്യൂട്ടറും ഇന്റെര്‍നെറ്റും ബ്ലോഗിങ്ങും ഒക്കെ പരിചിതമാണെന്ന ബോധം ഇല്ലാതെയല്ല ഞാന്‍ ഇതിനു മുതിരുന്നത്, മറിച്ച് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ലാഭേച്ഛയില്ലാതെ നടന്നു പോരുന്ന ഇത്തരം സംരഭങ്ങള്‍ പുറം ലോകം അറിയണം എന്ന ആഗ്രഹം മാത്രമാണ്. കൂടാതെ ബൂലോഗ സുഹൃത്തുക്കള്‍ക്ക് ഇവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അത്രയുമായി..
...
കളിയരങ്ങ്, കുട്ടികളുടെ ശില്പശാല
...
ആര്‍ട് ഫോറത്തിന്റെ മറ്റൊരു സംരഭമാണ് കുട്ടികളുടെ ശില്പശാലയായ കളിയരങ്ങ്. കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍തന്നെ അവതരിപ്പിക്കുന്ന ലഘു നാടകങ്ങള്‍, interactive sessions തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. ഇതിനനുയോജ്യമായ ഒരു ലോഗോയും ഒരു അടിക്കുറിപ്പും ഒരുക്കുകയാണ് ആര്‍ട് ഫോറം പ്രവര്‍ത്തകര്‍.. ബൂലോഗസുഹൃത്തുക്കള്‍ക്ക് കളിയരങ്ങിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു..

Labels: , , , , ,



1 അഭിപ്രായങ്ങള്‍:

കളിയരങ്ങിന് യോജിച്ച ഒരു ലോഗോ രൂപകല്പന ചെയ്യുന്നതിന് ബൂലോഗ സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു..

Blogger പേര്.. പേരക്ക!!, സമയം: September 17, 2007 5:49 AM  

താങ്കള്ക്കും പ്രതികരിക്കാം